‘യുഡിഎഫ് പ്രവർത്തിച്ചത് ബുദ്ധിപൂർവം; സിപിഐഎമ്മിൽ നിൽക്കാൻ കൊള്ളില്ല, അതുകൊണ്ടാണ് ഇറങ്ങി പോന്നത്’; ജി സുധാകരൻ

തനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ചെന്ന സിപിഐഎം നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. പാർട്ടിയിൽ നിന്നപ്പോൾ അത് തന്നില്ലേ ഇത് തന്നില്ലേ എന്ന് നേതാക്കൾ ചോദിക്കുന്നു. ആരുടേയും തറവാട്ട് സ്വത്ത് എടുത്തല്ല എനിക്ക് തന്നതെന്നും ജി സുധാകരൻ പറഞ്ഞു.

63 വർഷം സിപിഐഎമ്മിൽ പ്രവർത്തിച്ച എന്റെ അച്ഛന് നേതാക്കൾ വിളിച്ചു. അച്ഛന് വിളി കേട്ടിട്ടും ആ പാർട്ടിയിൽ തുടർന്നു. സിപിഐഎമ്മിനല്ലാതെ ഈ സാംസ്‌കാരിക ദാരിദ്യം മറ്റൊരു പാർട്ടിക്കുമില്ലെന്ന് ജി സുധാകരൻ വിമർശിച്ചു. കേരളത്തിൽ മൂന്നാം ഭരണം എൽഡിഎഫ് പ്രതീക്ഷിക്കുന്നു. അത് ഫലം കാണില്ല. മൂന്നാം തവണയും വന്നാൽ അത് അപൂർവ സംഭവം.

എങ്കിലും നടക്കില്ല. മാതൃകാപരമായ സ്വഭാവമല്ല എൽഡിഎഫിന്. ജയ സാധ്യതയുള്ള സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞില്ല. വിജയ സാധ്യത കണക്കിൽ എടുത്തില്ല. ബുദ്ധിപൂർവം പ്രവർത്തിച്ചത് യുഡിഎഫാണെന്ന് ജി സുധാകരൻ പറഞ്ഞു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരഞ്ഞു വായിച്ചെന്ന് വിജയരാഘവൻ പറയുന്നുയ ഈ വിഡ്ഢിത്തം വിജയരാഘവൻ അല്ലാതെ ആര് പറയും. വിജയരാഘനെ പോലുള്ള വിഡ്ഢികളെയാണ് പോളിറ്റ് ബ്യൂറോയിൽ എടുത്ത് വെച്ചിരിക്കുന്നത്. എത്ര മഹാന്മാർ ഇരുന്ന പോളിറ്റ് ബ്യൂറോയാണതെന്ന് ജി സുധാകരൻ പറഞ്ഞു. ആ പാർട്ടിയിൽ നിൽക്കാൻ കൊള്ളില്ല. അത് കൊണ്ടാണ് ഇറങ്ങി പോന്നതെന്ന് അദേഹം വ്യക്തമാക്കി.

സജി ചെറിയാൻമാരും സലാംമാരും നാസർമാരും എന്നെ ആക്ഷേപിക്കുന്നു.‌ താൻ കൂടെ ഇല്ലായിരുന്നെങ്കിൽ ഇവരൊന്നും ജയിക്കില്ലായിരുന്നു. എന്നിട്ട് ഇവർ എനിക്കെതിരെ പരാതി കൊടുത്തിരിക്കുന്നുവെന്ന് ജി സുധാകരൻ പറഞ്ഞു. ആരുടെയും ഔദാര്യത്തിനല്ല പാർട്ടിയിൽ പ്രവർത്തിച്ചത്. ഭരിക്കാൻ വേണ്ടി വളർന്നവനല്ല താനെന്നും അദേഹം പറഞ്ഞു.

കോൺഗ്രസുമായി തനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എന്നെ ആക്രമിക്കാൻ ആഹ്വാനം ചെയ്തു. ആദ്യം ചെറ്റയെന്ന് വിളിച്ചു. പിന്നീട് ചെറ്റത്തരം എന്ന് ഭേദഗതി ചെയ്തു. കോൺഗ്രസ് എനിക്ക് തണൽമരമാണെന്ന് അദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പല തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ പ്രതിരോധിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*