ഹെർഫോർഡ് യുവകേരളീയം ഈസ്റ്റർ – വിഷു – ഈദ് ആഘോഷം മാർച്ച് 28ന്

ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം മാർച്ച് 28ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ്‌ ഹാളിൽ വൈകുന്നേരം 5 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഡി ജെ മ്യൂസിക് ഉൾപ്പടെ യുവ കേരളീയം അംഗങ്ങളുടെ ഡാൻസ്, മ്യൂസിക്  തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറും. 

യുവകേരളീയത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ആഘോഷങ്ങളിൽ പങ്കെടുക്കുന്ന 10 കുടുംബങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*