പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. പോലീസ് ആവശ്യപ്പെട്ടത് വിദ്വേഷ കമന്റുകൾ നീക്കം ചെയ്യാനാണ് മെറ്റയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.കമന്റുകള്‍ പലതും മോശം ഭാഷയിലായിരുന്നു.
അതിനാലാണ് പോലീസ് ഇടപെട്ടത്. കമന്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്റെ ഭാഗം റിസ്റ്റോര്‍ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ച കാര്യമാണതെന്നും ദൂരദർശന് പരിപാടിക്ക് ഗൈഡ് ലൈനുണ്ടെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.
ബിജെപി സീൽ വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോർട്ട് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവർക്കും ബാധകമാണ്. അതിൽ ആർക്കെതിരെയും അനാവശ്യമായി നടപടിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. യു. പ്രതിഭയെ അധിക്ഷേപിച്ച വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തിട്ടുള്ള ഈ വിഷയത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.



Be the first to comment