എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ

കൊച്ചി എടയാർ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ. മരിച്ച തൊഴിലാളി ശത്രുഘ്ജ്ഞന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകുകയാണ്.

കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരുന്നു.ഓയിൽ കമ്പനിയ്ക്ക് ആണ് നിർദേശം നൽകിയത്. കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കണം, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകണമെന്നും നിർദേശമുണ്ട്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു എടയാറിലെ കരിയോയിൽ സംസ്കരണ യൂണിറ്റിൽ അപകടം ഉണ്ടായത്. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിന് നേരത്തെ മാലിന്യ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയ സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*