തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞ് ഇലക്ഷന് സ്ക്വാഡ്. നിയമലംഘനവും പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ് ബസ് യാത്ര തടഞ്ഞത്. എല്‍ഡിഎഫിന്റെ പരാതിയിലാണ് ഇലക്ഷന് സ്വക്വാഡ് പരിശോധന നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ ഇലക്ഷന് സ്ക്വാഡ് വന്ന് തടയുകയായിരുന്നു. മടക്ക യാത്രയ്ക്കായി ബസില്‍ കയറിയവരെ ഇറക്കി വിടുകയും ചെയ്തു. റൂട്ടില്‍ ഓടുന്ന ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നായിരുന്നു ഇലക്ഷന് സ്ക്വാഡ് നല്കിയ നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസിൽ ചർച്ചകൾ സജീവം. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാലക്കാട് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനേയും ചേലക്കരയിൽ മുൻ എം.പി രമ്യഹരിദാസിനേയും കോൺഗ്രസ് സ്ഥാനാർഥികളാക്കുമെന്നാണ് സൂചന. ഷാഫി പറമ്പിലിന്റെ […]
തൃശൂർ: ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. പി വി അൻവറുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയിലാണ് രമ്യ ഹരിദാസിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ […]
ചേലക്കരയിൽ പട്ടികജാതി സമൂഹം യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് കെ സുധാകരൻ. ചേലക്കരയിൽ ജയം ഉറപ്പ്. പിണറായി വിജയനോടുള്ള സിപിഐഎം പ്രവർത്തകരുടെ എതിർപ്പ് കോൺഗ്രസിന് അനുകൂലമാകും. കെ രാധാകൃഷ്ണനെ ചേലക്കരയിൽ നിന്ന് കെട്ടുകെട്ടിച്ചത് രമ്യക്ക് ജയസാധ്യത കൂട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. കെ സുധാകരൻ ഫേസ്ബുക്കിൽ […]
Be the first to comment