മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാത്തത് പാര്‍ട്ടി ആവശ്യപ്പെട്ടത് കൊണ്ട്. തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ടെന്നും അത് എപ്പോള്‍ പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട കെ സുധാകരന്‍ എംപി വ്യക്തമാക്കി.
താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും ഒരു ആവശ്യവും മുന്‍പോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ഒരു സീനിയര്‍ നേതാവിനെ ചൂണ്ടിക്കാട്ടി എന്നേയുള്ളു. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു – അദ്ദേഹം പറഞ്ഞു.
താന്‍ വളരെ സന്തോഷവാനാണെന്നും ആത്മവിശ്വാസത്തിലാണെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഞങ്ങളെ വിളിച്ച് സംസാരിച്ചു എന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമല്ലേ. കുറേ കാര്യങ്ങള്‍ സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചു.
ഞാനും രാഹുല്‍ ഗാന്ധിയും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയില്‍ സംതൃപ്തരാണ്. തൃപ്തികരമായാണ് വിലയിരുത്തിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് വരുമെന്ന തീരുമാനത്തിലെത്തിയാണ് പിരിയുന്നത് – അദ്ദേഹം പറഞ്ഞു.കണ്ണൂരില്‍ മത്സരിക്കാത്തത് പാര്‍ട്ടി ആവശ്യപ്പെട്ടത് കൊണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടിക്ക് വിധേയനെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനം വേണമെന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ചില സഹായങ്ങള്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് എപ്പോഴാണ് പ്രാവര്‍ത്തികമാക്കുന്നത് എന്നറിയില്ല. പ്രാവര്‍ത്തികമാക്കിയാല്‍ സന്തോഷം. ഇല്ലെങ്കിലും പ്രശ്‌നമില്ല. ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനാണ് ഞാന്‍. പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് കരുത്ത് പകരും – അദ്ദേഹം പറഞ്ഞു.



Be the first to comment