സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിഷമമില്ല; പരിഗണിച്ചത് അംഗീകാരമായി കാണുന്നു; മറിയ ഉമ്മന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ തനിക്ക് ഒരു വിഷമവും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ . സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്നു എന്നത് അംഗീകാരമായി കാണുന്നു. അടൂര്‍ പ്രകാശ് പരസ്യമായി പറയുമ്പോഴാണ് ആ വിവരം അറിയുന്നത്. മറ്റു ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മറിയ ഉമ്മന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഒഴിവാക്കപ്പെട്ടു എന്ന് അറിഞ്ഞ സമയത്ത് വിഷമം ഒന്നും ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ആ സ്റ്റേജില്‍ വച്ചാണ് അറിയുന്നത്. അത് ഞാന്‍ ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നു – മറിയ പറഞ്ഞു.

ഇടുക്കി ഉമ്മന്‍ചാണ്ടി കോളനിയില്‍ റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മറിയ ഉമ്മന്‍. ഉമ്മന്‍ ചാണ്ടി കോളനി എന്നത് ഞങ്ങള്‍ക്ക് സ്വന്തം കുടുംബം പോലെയാണ്. ഇവിടെ വരുമ്പോള്‍ ആളുകളുടെ അതിയായ സ്‌നേഹം വല്ലാതെ ലഭിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് മാക്‌സിമം മണ്ഡലങ്ങള്‍ കവര്‍ ചെയ്യണം. അതുകൊണ്ടാണ് ഓട്ടം – മറിയ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*