അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ഇസ്രയേലിന്റേയും അമേരിക്കയുടേയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

പൂര്‍ണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കന്‍ സൈനികരുമെത്തി.

സംഘര്‍ഷം അയവില്ലാതെ തുടരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇന്നും പുറത്തുവന്നത്. എഫ്-16 വിമാനത്തെ ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതും വലിയ ആശങ്കയാകുന്നുണ്ട്. ഇസ്രയേലിനെതിരെ യെമനിലെ ഹൂതികള്‍ മിസൈലാക്രമണം തുടരുകയാണ്.

യെമനിലെ ഹൂതികള്‍ ഇസ്രയേലിനു നേരെ വീണ്ടും മിസൈലാക്രമണം നടത്തി. ടെഹ്റാനിലെ ഇറാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയും മറ്റൊരു വിദ്യാഭ്യാസസ്ഥാപനവും ഇസ്രയേല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

അതിനിടെ, അമേരിക്കയുടെ എഫ്-16 വിമാനം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ടെഹ്റാനിലെ ജനവാസ പ്രദേശങ്ങളിലും സൈനികകേന്ദ്രമായ പാര്‍ച്ചിലും മഷാദിലും കനത്ത ആക്രമണം നടന്നു. ബഹ്റൈനിലെ അലുമിനിയം പ്ലാന്റിലേക്ക് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രയേലിലും അമേരിക്കയിലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചശേഷമുള്ള ട്രംപ് വിരുദ്ധ ‘നോ കിങ്സ് ‘ പ്രതിഷേധത്തില്‍ അമേരിക്കയില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു. ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*