കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു മുഖ്യാതിഥിയും, മേയർ എം കെ വർഗ്ഗീസ് വിശിഷ്ടാതിഥിയുമാകും. മികച്ച ലോഗോവിനുള്ള സമ്മാനവിതരണം എസി മൊയ്തീൻ എംഎൽഎ നിർവ്വഹിക്കും.
എം പിമാരായ ടി എൻ പ്രതാപൻ , ബെന്നി ബെഹന്നാൻ , രമ്യ ഹരിദാസ് , എം എൽ എമാരായ പി ബാലചന്ദ്രൻ , മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ , സിസി മുകുന്ദൻ , കെ കെ രാമചന്ദ്രൻ , സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ , കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി മുരളി ചീരോത്ത്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്റെ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർമാരായ കെ ആർ ജോജോ, കെ.കെ ലതിക , പി.കെ സൈനബ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ഡെപ്യൂട്ടി മേയർ എം എൽ റോസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുടുംബശ്രീ പോഗ്രാം ഓഫീസർ കെ രതീഷ് കുമാർ പരിപാടി വിശദീകരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനയിൽ നിന്ന് ഇൻഡോർ സ്റ്റേഡിയം വരെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരിക്കും.
പത്തനംതിട്ട: ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാര്‍ട്ടി പത്രം വരുത്താത്തത് കാരണം ഇറക്കിവിടുകയായിരുന്നുവെന്നാണ് വനിതാ സംരഭകര്‍ ആരോപിക്കുന്നത്. നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു. അതേസമയം നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് […]
അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഈ ഓണത്തിന് പൂക്കളം തീർക്കാൻ ബന്ദിപൂവ് കൃഷിയുമായി കുടുംബശ്രീ യൂണിറ്റുകൾ. ഓണത്തിന് മറുനാടൻ പൂക്കളെ ആശ്രയിച്ചിരുന്ന നാട്ടുകാർക്ക് ഇനി കുടുംബശ്രീ യൂണിറ്റുകൾ പൂക്കൾ നൽകും. സി ഡി എസിന്റെ നേതൃത്വത്തിൽ കുടുബശ്രീ യൂണിറ്റുകൾ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലായി നടത്തിയ ബന്ദിപൂവ് […]
കോട്ടയം: കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ കീഴിൽ ഏറെ വിജയകരമായി നടത്തിവരുന്ന കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പുത്തൻ ചുവടുവെപ്പായ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങളുടെ വിപണനം ഉദ്ഘാടനം കുമരകം സിഡിഎസ് വാർഷിക ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് […]
Be the first to comment