
കാറിനുള്ളില്‍ അമ്മ മറന്നുവെച്ച ഒരു വയസുകാരിക്ക് കൊടുംചൂടില്‍ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് മകള്‍ കാറിലുണ്ടെന്ന് അമ്മ ഓര്‍ത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം.
ഒരു ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. രാവിലെ 8 മണിക്ക് മകളെയും കയറ്റി യുവതി ഇവിടേക്കെത്തി. പിന്നീട് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി. പിന്നെ വൈകുന്നേരം 5 മണിക്കാണ് കാറില്‍ തിരിച്ചെത്തിയത്. കുട്ടി കാറില്‍ ഉണ്ടായിരുന്ന കാര്യം മറന്ന് അമ്മ രാവിലെ 8 മണിക്ക് ആശുപത്രിയില്‍ വന്നിരുന്നുവെന്ന് പോലീസ് ഓഫീസര്‍ ഡോണ്‍ ബര്‍ബന്‍ പറയുന്നു.
കാറിന്റെ ഉള്ളില്‍ 37 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. കടുത്ത ചൂടില്‍ മണിക്കൂറുകളോളം ഇരുന്നാണ് കുട്ടി മരിച്ചത്.
Be the first to comment