
അതിരമ്പുഴ: എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസിൽ പരാതി നല്‍കും.
പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്ന് പരിശോധന നടക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പൊലീസിനെ സമീപിക്കുക. ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ് സർവകലാശാല അധികൃതർ.
പൂരിപ്പിക്കാത്ത ഈ സർട്ടിഫിക്കറ്റുകൾ പുറത്തു പോയാൽ അതിൽ വൈസ് ചാൻസലറുടെ ഡിജിറ്റൽ ഒപ്പോടെ വ്യാജമായി സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാനാകും.
Be the first to comment