
ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്.
ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കട്ടപ്പന ഫയർഫോഴ്സിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Be the first to comment