
ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി ഐക്യജനാധിപത്യമുന്നണിക്ക് ഉജ്ജ്വല വിജയം. അകെയുള്ള 13 സീറ്റിലും വിജയിച്ചാണ് യുഡിഎഫ് ചരിത്രനേട്ടം കൈവരിച്ചത്.
വിജയികളും നേടിയ വോട്ടും : സിബി ചിറയിൽ (4178), ബിജു കൂമ്പിക്കൽ (3997), രാജു തോമസ് പ്ലാക്കിതൊട്ടിയിൽ (3701), അഡ്വ. പി രാജീവ് ചിറയിൽ (3262),ബേബി ജോൺ (3188), രഞ്ജിത്കുമാർ കെ എൻ കൂനംതൊട്ടിയിൽ ( 3052), ആർ രവികുമാർ സൗപർണിക (2699), ലിയോൺ ജോസ് തൈപ്പറമ്പിൽ (2672)എന്നിവർ ജനറൽ വിഭാഗത്തിലും മായാദേവി ഹരികുമാർ (3615), സുശീലചന്ദ്രസേനൻ നായർ പിഞ്ഞാണിയിൽ (3341), ജെസ്സി ജോയി (3279) എന്നിവർ വനിത സംവരണ വിഭാഗത്തിലും വിജയിച്ചു. നിക്ഷേപക വിഭാഗത്തിൽ പി വി ജോയി പൂവംനിൽക്കുന്നതിൽ (3076), പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ സജി വള്ളോംകുന്നേൽ (3681) എന്നിവരും വിജയിച്ചു.
യു ഡി എഫിൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണിൽ പ്രകടനം നടത്തി.
Be the first to comment