കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. ഒക്ടോബറിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് തോമസ് ചാഴികാടൻ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെയും ചീഫ് പാസ്പോര്‍ട്ട് ഓഫീസറെയും നിരവധി തവണ നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കോട്ടയത്ത് നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദീകനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അക്രമികൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും തോമസ് […]
കോട്ടയം: സ്വയം ചികിത്സ വരുത്തി വയ്ക്കുന്ന ആപത്തുകളെക്കുറിച്ച് മലയാളികൾ ബോധവാന്മാരാകണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോട്ടയം നാഗമ്പടം മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ആന്റി ബയോട്ടിക്ക് ഉപയോഗവും പ്രതിരോധവും ‘ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്ത് […]
കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി തോമസ് ചാഴികാടൻ എംപി. നാട്ടിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. കോട്ടയം ബിസിഎം കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചക്ക് വേണ്ടി രൂപീകൃതമായ റൂസ (Rashtriya Uchchatar Shiksha Abhiyan) ഫണ്ട് […]
Be the first to comment