കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നു സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 23 ആശുപത്രി സഹകരണ സംഘങ്ങള്‍ സേവനം നല്കി വരുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കാത്ത ജില്ലകളിലെ സഹകരണ ആശുപത്രികളില്‍ പദ്ധതി നടപ്പിലാക്കുവാനുളള അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ തല ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാന്തന പരിചരിചണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബാങ്കുകളുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് സഹായം നല്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും. ഇന്നത്തെ യോഗത്തിൽ ഭൂമിയെ പറ്റി അന്തിമധാരണയായി.ശബരിമല വിർച്വൽ ക്യൂവിൽ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ധാരണയുണ്ടാകും. ശബരിമല റോപ് വേ […]
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്. 12 ട്രയല്‍ റണ്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുക. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന്‍ വാസവന് പറഞ്ഞു. […]
റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം […]
Be the first to comment