ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ( സി.ബി.എൽ ) ഭാഗമായുള്ള 122-ാമത് താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം കോട്ടയം വെസ്റ്റ് ക്ലബിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സി.ബി.എല്ലിന്റെ വരവോടെ കേരളത്തിലെ മത്സരവള്ളംകളിയുടെ മാനം ആകെ മാറിയെന്ന് എം.പി. ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ മത്സര വള്ളംകളിക്ക് കഴിയുന്നുണ്ടെന്ന് എം.പി. പറഞ്ഞു.
ഒക്ടോബർ ഏഴിനാണ് വള്ളം കളി മത്സരം. ചടങ്ങിൽ കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് സുനിൽ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ലോഗോ പ്രകാശനം നിർവഹിച്ചു. കളി വള്ളങ്ങളുടെ രജിസ്ട്രേഷന്റെ ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അർക്കാഡിയ ഗ്രൂപ്പ് ചെയർമാൻ കെ.ടി. തോമസിൽ നിന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ വി.ബി. ബിനു ഏറ്റുവാങ്ങി. മുൻ എം.എൽ.എ. സി.കെ. സദാശിവൻ ചാമ്പ്യൻസ് ലീഗ് വള്ളം കളിയെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം നടത്തി.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്കുമാർ, ജിഷ ജോഷി, ഷേബ മാർക്കോസ്, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പദ്മകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ കെ. അനിൽകുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്. ഒരു കാൽ അറ്റുപോയ നിലയിലാണ് […]
കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്സെഷന് […]
കോട്ടയം: സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും നിരാലംബർക്കും സഹായം നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഐ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ലോഗോ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. ട്രസ്റ്റികളായ മോഹൻദാസ് പി കെ, പൊന്നപ്പൻ കിളിരൂർ, സനീഷ് അർപ്പൂക്കര, […]
Be the first to comment