
ഇൻ-ആപ്പ് ഷോപ്പിങ്ങും യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത പേയ്മെന്റ് ഓപ്ഷനുകളും പ്രഖ്യാപിച്ച് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ഓൺലൈൻ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഷോപ്പിങ് ആപ്പുകളെ പോലെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ സാധനങ്ങൾ വാങ്ങാവുന്ന തരത്തിലാണ് ഫീച്ചറുകള്‍.
പുതിയ ഫീച്ചറുകള്‍ അനുസരിച്ച് ആപ്പിന്റെ ചാറ്റ് വിന്‍ഡാേയിലൂടെ തന്നെ ഉപയോക്താക്കള്‍ക്ക് ട്രെയിന്‍ സീറ്റ് ബുക്ക് ചെയ്യുക, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക, സാധനങ്ങൾ വാങ്ങുക എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭ്യമാകും.
വാട്ട്സ്ആപ്പ് വാണിജ്യ ആവശ്യങ്ങകള്ക്കായി മെറ്റ വെരിഫൈഡും പുറത്തിറക്കിയിട്ടുണ്ട്. അതായത് ബിസിനസ്സ് അക്കൗണ്ടുകളെ മെറ്റ പരിശോധിച്ച് വേരിഫൈഡ് ബാഡ്ജ് നല്‍കും. ബിസിനസ് അക്കൗണ്ടുകള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും ആള്‍മാറാട്ടങ്ങളില്‍ പരിരക്ഷ നല്‍കുന്നതിനും വേണ്ടിയാണിത്. മെറ്റാ വെരിഫൈഡ് ബാഡ്ജിനായി വാണിജ്യസ്ഥാപനങ്ങകള്ക്ക് വൈകാതെ സൈന്‍ അപ്പ് ചെയ്യാവുന്നതാണ്.
ഇന്ത്യയില്‍ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കളുണ്ട്. എന്നാല്‍ ആപ്പ് വഴി പണം നല്കാന് സാധിക്കുന്ന പേ സര്‍വീസ് ഫീച്ചര്‍ 10 കോടി പേര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
Be the first to comment