അതിരമ്പുഴ: അതിരമ്പുഴ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പ് വെച്ചു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 50 കോടി രൂപ ചിലവിട്ടാണ് സർവകലാശാല കാമ്പസിനു സമീപമുള്ള നിലവിലെ ഗ്രൗണ്ടിൽആധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കുന്നത്.
പത്തു ലൈനുകളിലായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ട്രാക്ക് ആൻഡ് ഫീൽഡ് പിറ്റുകള്‍. ഒൻപത് ലൈനുകളുള്ള ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂള്. മൾട്ടി പർപ്പസ് ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം. വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഹാൻഡ്ബാൾ കോർട്ട്, ബാഡ്മിന്റൺ കോർട്ടുകൾ, ടേബിള്‍ ടെന്നീസ് അരീന, നാല് തട്ടുകളിലായി ഗാലറി എന്നിവയും ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടാകും.
കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റലിന് പുറമെ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി സ്റ്റേഡിയത്തിന് ചുറ്റും മെഷ് ഫെന്‍സിംഗ് ക്രമീകരിക്കും. വിവിധ കായിക ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ. സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫർണീച്ചറുകൾ, സ്റ്റോർ മുറികളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഏറ്റുമാനൂർ മണ്ഡലത്തിൽ വരുമ്പോൾ വലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് സർവ്വകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ […]
കോട്ടയം: തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി […]
അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതി യുടെ ഭാഗമായി ഒക്ടോബർ 1, 2 തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് […]
Be the first to comment