
ഇംഫാൽ: മണിപ്പൂരിലെ ഇൻഫാലിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് നിന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച ക്യാമ്പസിൽ സ്ഫോടനം നടന്ന സമയം തന്നെ അപകടത്തിൽപ്പെട്ട രണ്ടുപേരെയും രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Be the first to comment