
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു. ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവായി. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി.
തടവുകാലത്തെ നല്ല പെരുമാറ്റം ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ തെരഞ്ഞെടുത്തത്. മോചിപ്പിക്കുന്ന തടവുകാരുടെ ശിക്ഷയില്‍ ശേഷിക്കുന്ന കാലം ഒഴിവാക്കിയതിന് പുറമെ മറ്റുള്ളവരുടെ ശിക്ഷ, പിഴ, ജാമ്യം, ജുഡീഷ്യല്‍ നാടുകടത്തല്‍ എന്നിവയും കുറയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Be the first to comment