
ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജയിന് ജാമ്യം നല്കാന് വിസമ്മതിച്ച് സുപ്രീം കോടതി. കൂടാതെ ഇദ്ദേഹത്തിനനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കുകയും എത്രയും പെട്ടെന്ന് കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി 2022 മേയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദറിനെ അറസ്റ്റ് ചെയ്യുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരില്‍ നടന്ന ഹവാല ഇടപാടിനെ അടിസ്ഥാനമാക്കിയായിരുന്നു കേസ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മേയില്‍ സുപ്രീം കോടതി സത്യേന്ദര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിതാല് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. 2023 ഏപ്രിലില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സത്യേന്ദര്‍ നല്കിയ പ്രത്യേക അനുമതി ഹര്‍ജി ഡിവിന് ബെഞ്ച് പരിഗണിച്ചു.
Be the first to comment