
കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നല്കി എന്നാരോപിച്ചാണ് എബി പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. തോക്കുള്‍പ്പെടെ സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു. പ്രമോദിന്റെ അമ്മയാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. പ്രമോദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സംഘം വധഭീഷണി മുഴക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറിയ സംഘം ഓടിപ്പോവുകായയിരുന്നു
മാവോയിസ്റ്റാണെന്ന സംശയത്തിൽ പോലീസ് നിയമവിരുദ്ധമായി തടങ്കലിൽ വെച്ച ആൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള അധികാരപരിധി ഉപയോഗിച്ച്, ഹൈക്കോടതി പുറപ്പെടുവിച്ച […]
മലപ്പുറം തിരൂരില്‍ റിമാന്റ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. പോക്സോ കേസില്‍ റിമാന്റിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ […]
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു. 2022 ൽ സായിബാബയെ ബോംബെ ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ഇദ്ദേഹത്തിൻ്റെ മോചനം വൈകിയിരുന്നു. പിന്നാലെ കേസിൽ മറ്റൊരു ബെഞ്ചിൽ വാദം കേൾക്കാൻ സുപ്രീംകോടതി […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment