തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്‍ക്കാരിൻ്റെയും പാര്‍ട്ടിയുടെയും അനുമതിയോടെയാണെന്നും ഇപ്പോഴുള്ള ചര്‍ച്ചയ്ക്ക് പിന്നില്‍ ഇടതുപക്ഷ വിരോധമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രിയോട് സഹതാപമേയുള്ളൂ. മറുപടി പറയേണ്ട കാര്യമില്ല. വരള്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി യാത്ര പോയത്. ഇതിന് മുന്‍പും ഇവിടെ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരൊക്കെ സ്വകാര്യ യാത്ര നടത്തിയിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയാണ് പോകുന്നതെന്ന് പോലും ആര്‍ക്കും അറിയില്ല. ഏത് യോഗം വിളിക്കാനും എവിടെ നിന്നും സാധിക്കുന്ന കാലമാണിത്. മുഖ്യമന്ത്രിക്ക് തന്നെ ലോകത്തിൻ്റെ എവിടെ നിന്നും ചുമതല വഹിക്കാനാകും. പിന്നെന്തിനാണ് ചുമതല കൈമാറുന്നതെന്നും എം വി ഗോവിന്ദന് ചോദിച്ചു.
മാത്യു കുഴല്‍നാടൻ്റെ പരാജയം മറയ്ക്കാന്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ യാത്ര വിവാദമാക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശയാത്രയുടെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തോട് ക്ഷോഭിക്കുകയായിരുന്നു എം വി ഗോവിന്ദന്. അസംബന്ധ ചോദ്യമാണ് അത്. അസംബന്ധ ചോദ്യത്തിന് അസംബന്ധ മറുപടി പറയാന്‍ താനില്ല. ചെലവ് മുഖ്യമന്ത്രി തന്നെയാണ് വഹിക്കുന്നത്. അത് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന് തെറാപ്പി (എസ്.ജി.ആര്.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയേഷന് ചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആര്.ടി. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന് നല്‍കാനും പാര്‍ശ്വഫലങ്ങള്‍ […]
ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടുനിന്നു. മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം […]
Be the first to comment