തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു.
സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ പി – ഓ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ. വി. അരുൺ പ്രകാശ്, ആർ എൽ ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.
ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്ന പരിഹാരത്തിന് ബിജെപി 27-28 തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു. മുണ്ടകക്കെെ പുനരധിവാസം പാളി. സമ്പൂർണ പരാജയം. ഗുണഭോക്താക്കൾ തന്നെ പിന്മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി […]
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്തുണയുമായി വയനാട് ബി ജെ പി അധ്യക്ഷൻ പ്രശാന്ത് മലവയൽ. കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരിനെതിരെയാണ് പ്രശാന്ത് മലവയൽ രംഗത്തെത്തിയത്. പണിക്കർ ഗൂഗിളിൽ നോക്കി കമൻ്ററി പറയുന്നവൻ, ഗ്രൗണ്ടിലെയാദാർത്ഥ്യം പണിക്കരുടെ കമൻ്ററിയിൽ പറഞ്ഞതല്ലെന്നും പ്രശാന്ത് […]
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി.ചെയ്തുകുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഹർജിയിൽ കെ സുരേന്ദ്രന് കോടതി നോട്ടീസ് അയച്ചു. മഞ്ചേശ്വരം കോഴക്കേസില് സുരേന്ദ്രന് അടക്കമുള്ള എല്ലാ പ്രതികളെയും കാസര്കോട് ജില്ലാ സെഷന്സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. […]
Be the first to comment