ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപയാണ്. ഒരു കോടി രൂപയെങ്കിലും ഉടൻ അടയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
പത്തനംതിട്ട: റാന്നി ഡിഎഫ്ഒ ഓഫീസിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. വനം വകുപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് ബിൽ തുക അടയ്ക്കേണ്ടത്. ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് റാന്നി ഡിഎഫ്ഒ ഓഫീസിൽ അറിയിപ്പ് നൽകിയിരുന്നതായി കെഎസ്ഇബി പറയുന്നു. ഫ്യൂസ് ഊരിയതാണോ മറ്റെന്തെങ്കിലും തകരാണോ […]
കെ.എസ്.ഇ.ബി. ഓഫിസിൽ പോയി വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പകരം യുപിഐ ആപ്പുകൾ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കുന്ന ക്യൂ. ആർ. കോഡ് സംവിധാനം ഒരുക്കാൻ കെ.എസ്.ഇ.ബി. ബില്ലിന് പുറകിലുള്ള ക്യൂ.ആർ. കോഡ്, മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് യുപിഐ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബിൽ അടയ്ക്കാവുന്ന രീതിയിലാണ് […]
അതിരമ്പുഴ: കെഎസ്ഇബി ലൈന്മാന് ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. കെ എസ് ഇ ബി അതിരമ്പുഴ സെക്ഷനിലെ ലൈന്മാന് ജയദേവൻ ഇ ആർ (49) ആണ് മരിച്ചത്. അതിരമ്പുഴ പാറോലിക്കൽ ഭാഗത്തുവെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Be the first to comment