
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല.
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല.
നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കിയിരുന്നു. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. നാളെ മുതൽ ക്ഷേത്രത്തിൽ തീരുമാനം നടപ്പിലാക്കും.
അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാർത്തയായി. തുടർന്നാണ് അരളിയിലെ വിഷാംശം ചർച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും. വന ഗവേഷണ കേന്ദ്രം അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.
ക്ഷേത്രങ്ങളിൽ പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കാമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടന്നു. ഇന്ന് നടന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ ക്ഷേത്ര ഉപദേശക സമിതികള്‍ തീരുമാനമെടുത്തിരുന്നു.
കോട്ടയം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരുടെ ഓൺലൈൻ ബുക്കിങ് പരിധി 80,000 ആയി നിജപ്പെടുത്തുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ തീരുമാനം.സീസണ് […]
കൊച്ചി: എരുമേലിയിൽ കുറി തൊടുന്നതിന് ഭക്തരിൽനിന്ന് പണം പിരിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. എന്നാൽ, […]
ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്ന് ജില്ലാ കലക്ടർ നീരജ് സിങ് പറഞ്ഞു. അപ്രീതിക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചത്. മുഖ്യ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment