
പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു.അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധുവിന്റെയും മകൾ ചിന്നുവാണ് മരിച്ചത്. ശനിയാഴ്ചയാണ് കുട്ടിക്കു പനി തുടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Be the first to comment