തിരുവല്ല: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലിത്തയുടെ നിര്യാണം ബിലീവേഴ്സ് കുടുംബത്തിന് മാത്രമല്ല പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
നിരാലംബരായ ആളുകൾക്ക് അത്താണിയും, പ്രത്യേകിച്ച് തിരുവല്ലയുടെ വികസന രംഗത്ത് പ്രധാനിയുമായിരുന്ന മെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിക്കൊണ്ട് തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെൻററിൽ എത്തി ഭൗതിക ശരീരത്തിൽ ബൊക്കെ സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് അനുസ്മരണ പ്രസംഗം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു സജി. കേരള കോൺഗ്രസ് നേതാക്കളായ പ്രസാദ് ഉരുളികുന്നം, റോയി ജോസ്, ലൗജിൻ മാളിയേക്കൽ, രാജേഷ് ഉമ്മൻ കോശി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കോട്ടയം: ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്നും, അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകനായിരുന്നു അയ്യങ്കാളിയെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം […]
കോട്ടയം: 1964ൽ ഭാരതകേസരി മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് പാർട്ടിക്ക് തിരികൊളുത്തി ജന്മം നൽകിയ തിരുനക്കരയിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്ത് 60-ാം ജൻമദിനം ആഘോഷിച്ചു. കിരാതമായ വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ജനാധിപത്യ ഇന്ത്യയുടെ […]
കോട്ടയം: തിരുവനന്തപുരത്ത് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ തടഞ്ഞുവച്ച് അസഭ്യം പറയുകയും, കൃത്യ നിർവഹണം തടസ്റ്റപ്പെടുത്തുകയും ചെയ്ത CPM എംഎൽഎയ്ക്കും തിരുവനന്തപുരം മേയർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവശ്യപ്പെട്ടു. കെ എസ് ആർ ടി […]
Be the first to comment