
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രധിനിധികളുടെ നേതൃസംഗമവും മാധ്യമ പുരസ്കാര സമർപ്പണവും നടത്തി. ട്രിവാൻട്രം ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനം ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി ഫോറം ഗ്ലോബൽ മീറ്റ് ചെയർമാൻ നസീർ സലാം അധ്യക്ഷം വഹിച്ചു. മികച്ച പ്രവാസികാര്യ പരിപാടിക്കുള്ള പുരസ്കാരം ട്വന്റിഫോർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ കരസ്ഥമാക്കി.
- മികച്ച വാർത്ത അവതാരകൻ – അഭിലാഷ് മോഹൻ (മാതൃഭൂമി ന്യൂസ്)
- മികച്ച വാർത്ത അവതാരക – നിമ്മി മരിയ ജോസ് (ഏഷ്യാനെറ്റ് ന്യൂസ്)
- മികച്ച റിപ്പോർട്ടർ – സനകൻ വേണുഗോപാൽ (മനോരമ ന്യൂസ്)
- മികച്ച ക്രൈം ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ – ടോം കുര്യാക്കോസ് (ന്യൂസ് 18)
- മികച്ച പ്രവാസികാര്യ പരിപാടി – ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ് – അമേരിക്കൻ ഡയലോഗ്)
- മികച്ച പ്രവാസികാര്യ റിപ്പോർട്ടർ – എസ്.ശ്രീകുമാർ (ലണ്ടൻ) എന്നിവരും
പ്രവാസി ശ്രേഷ്ഠ പുരസ്കാരങ്ങൾ സിജിൽ പാലക്കലോടി (റീജണൽ ചെയർമാൻ, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ),ഡോ. കലാ ഷാഹി (സെക്രട്ടറി, ഫൊക്കാന) എന്നിവരും പ്രവാസി സാമൂഹിക പ്രതിബദ്ധത പുരസ്കാരങ്ങൾ പോൾ ടി. ജോസഫ് (പ്രസിഡന്റ് എ. കെ. സി. എ. എഫ് അസോസിയേഷൻ, ദുബൈ ), പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ ) തുടങ്ങിയവരും മന്ത്രിയിൽ നിന്നും സ്വീകരിച്ചു.
Be the first to comment