
തിരുവനന്തപുരം: മാനന്തവാടി എംഎല്എ . കെ രാധാകൃഷ്ണന് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര് കേളുവിന് ചുമതല നല്കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
തിരുവനന്തപുരം: മാനന്തവാടി എംഎല്എ . കെ രാധാകൃഷ്ണന് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര് കേളുവിന് ചുമതല നല്കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിൻെറ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപി ഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഒ ആര് കേളു. കുറിച്യ സമുദായത്തില് നിന്നുള്ളയാളാണ് ഒ ആര് കേളു.
കെ രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന് വാസവനും പാര്ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്കാന് തീരുമാനമായി.
ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്. ആവേശകരമായ ക്വാര്ട്ടര് പോരാട്ടത്തില് രണ്ടാം പകുതിയിലാണ് വിജയഗോള് പിറന്നത്. 72ാം മിനിറ്റില് നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില് ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള് നേടാനായില്ല.ഒറ്റ മത്സരം […]
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 52,920 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെയും സ്വർണത്തിന് 80 രൂപ കുറവുണ്ടായിരുന്നു. 53,000 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. കേരളത്തിൽ […]
കോട്ടയം. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടും കോട്ടയത്തോടും കാണിച്ച അവഗണയിൽ പ്രതിക്ഷേധിച്ചു കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ:കെ ഫ്രാൻസിസ് ജോർജ് എം പി ധർണ്ണ ഉൽഘാടനം ചെയ്തു. രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment