തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ 16-ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം പത്മശ്രീ ഡോ. എ മാര്‍ത്താണ്ഡപിള്ള നിര്‍വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. സോജന് ജോര്‍ജ്ജ്, ഡോ. ടി.എ അജിത്ത്, ഡോ. തോമസ് വടക്കന്‍, ഡോ. പി. സുവര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു. 98 പേര് ബിരുദം സ്വീകരിച്ചു.
തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ രോഗികള്‍ക്ക് സൗജന്യമായി 60 വിഗുകള്‍ നല്കി അമല മെഡിക്കല്‍ കോളജില്‍ ലോക പാലിയറ്റീവ് ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 35-ാ മത് സൗജന്യ വിഗ് വിതരണ മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി പെരിഞ്ചേരി […]
മലപ്പുറം: നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി […]
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ രോഗമുക്തി നേടിയത് 25 പേര് മാത്രമാണ്. ഇതില്‍ 14 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നതില്‍ ആരോഗ്യ മേഖലയ്ക്ക് ചരിത്ര […]
Be the first to comment