
ഏറ്റുമാനൂർ: ചെറുപുഷ്പ മിഷൻ ലീഗ് 2024- 25 പ്രവർത്തനവർഷോദ്ഘാടനം മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂളിൽ ഡയറക്ടർ ഫാ. ജെന്നി കായംകുളത്തുശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് നോറ മരിയ പുതിയാ പറമ്പിൽ മിഷൻ ലീഗിന്റെ ചരിത്രം വിശദീകരിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബൈബിൾ വചനങ്ങൾ എഴുതിയ റിനോൾ റോസ് റോമി, റിസ്വിൻ ജോസ് റോമി , റിക്സ് ജോൺ റോമി, ഗ്രേസ് കുര്യൻ തോമസ്, എയ്സൺ ബിബു, നിർമ്മൽ സോജൻ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.
ആനിമേറ്റർ ജോഷി വലക്കടവിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആൽഫി കളത്തിൽ, ഓർഗനൈസർ ലിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. റിസ്വിൻ റോമി മൂലേട്ട്, ആഷിൻ തോമസ് ചെട്ടിശ്ശേരി, അനന്യ ജോസഫ്, ജോസ്നാ ഷിബു, അബ്രഹാം ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Be the first to comment