ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.
നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ഇതിനെതിരെയെല്ലാം മൗനം പാലിച്ചു. പിന്നീട് പ്രതിപക്ഷം വിഷയം ഏറ്റെടുത്തപ്പോളാണ് മന്ത്രി ഉണരുന്നതും പ്രതികരിക്കൻ തയ്യാറായതും’; വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഖർഗെ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. ‘ പ്രതിപക്ഷം എപ്പോഴും സാധാരണക്കാരെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി മൻ കി ബാത്തിൽ മാത്രമാണ് സംസാരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി കത്തിക്കൊണ്ടിരിക്കുന്നു, എന്നാൽ പ്രധാനമന്ത്രി അവിടെവരെ ഒന്ന് പോകാനെങ്കിലും തയ്യാറായോ?’; ഖർഗെ ചോദിച്ചു.
നേരത്തെ, ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവയ്ക്ക് അനുമതി ലഭിച്ചില്ല.

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു മാറ്റിയത് വലിയ നേട്ടമാണെന്ന് പറയുന്ന പാര്‍ട്ടിയാണ് ബിജെപി. കശ്മീരിലെ ജനത തന്നെ ഇതിന് അംഗീകാരം നല്‍കിയെന്ന് രാജ്യത്തെ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെടാറുമുണ്ട്. ഇങ്ങനെയൊക്കെ അവകാശപ്പെടുമ്പോഴും കശ്മീര്‍ മേഖലയിലെ ഒരു സീറ്റില്‍ പോലും […]
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്ത്തിക്കുന്നുനതിനാലാണ് താന്‍ പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡെക്ക് നല്കിയ അഭിമുഖത്തിനിടെയാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്താതിന്റെ കാരണം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള വാര്‍ത്താസമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങള്‍ […]
ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പാകിസ്താനിൽ നിന്ന് വന്ന ഭീകരൻ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും അദ്ദേഹം പറഞ്ഞു. മാവേലിക്കരയില്‍ ബിജെപി ആലപ്പുഴ തെക്ക് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരോട് […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment