കോട്ടപ്പുറം:കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കോട്ടപ്പുറം രൂപതയില്‍ പറവൂര്‍ ഡോണ്‍ ബോസ്കോ നഴ്സിംഗ് സ്കൂളിലും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലും സ്വീകരണം നല്കി.
കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബിന്‍ കൂളിയത്ത്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ. ജാക്സണ് വലിയപറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്കോ പള്ളിവികാരി ഫാ. ജോയ് കല്ലറക്കല്‍.
പറവൂര്‍ സെന്റ് ജോസഫ് കൊത്തലംഗോ പള്ളി വികാരി ഫാ. ആന്റണി റെക്സന്‍ പിന്റോ, പ്രോ-ലൈഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, കെ സിബിസി സംസ്ഥാന പ്രൊ-ലൈഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, വൈസ് ക്യാപ്റ്റന്‍ മാര്ട്ടിന് ന്യൂനസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ജീവ വിസ്മയം മാജിക് ഷോ ജോയ്സ് മുക്കുടം അവതരിപ്പിച്ചു.
അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ്. യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണം. ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ […]
ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് […]
തിരുവനന്തപുരം: കൊടും ചൂട് തുടരുന്നതിനാൽ സംസ്ഥാനത്ത് പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 20 വരെ ഈ രീതിയിൽ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് 10 ജില്ലകളില്‍ യെലോ അലര്‍ട്ട് […]
Be the first to comment