കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതു സര്‍ക്കാര്‍ മദ്യശാലകളുടെ എണ്ണം കൂട്ടുന്ന തിരക്കിലാണ് ഏകോപന സമിതി ആരോപിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വന്ന ശേഷം ബാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചു. അതോടൊപ്പം മയക്കുമരുന്നുകളും സംസ്ഥാനത്തു വ്യാപകമായി.
ബാറുകളുടെ എണ്ണം കുറഞ്ഞാല്‍ മയക്കുമരുന്നു വ്യാപനം വര്‍ധിക്കുമെന്ന് പറഞ്ഞവര്‍ മൂഢസ്വര്‍ഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം ചൂണ്ടിക്കാട്ടി.നിരോധിത ഉത്പന്നങ്ങള്‍ ഇവിടെ വ്യാപകമായി വില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സമൂഹത്തില്‍ അപകടകരമായ രീതിയില്‍ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മദ്യ, ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തം മൂലം സംസ്ഥാനത്ത് അങ്ങോളം മിങ്ങോളം അടിക്കടി ഇത്രയധികം ദുരന്തങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ കാണിക്കുന്ന നിസംഗത മനോഭാവം ഇനിയെങ്കിലും വെടിയണം. ഇത് മൂലം ഉണ്ടാകുന്ന അപകടങ്ങളും മറ്റും സര്‍ക്കാര്‍ ഇനിയെങ്കിലും കാണാതെ പോകരുതെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഷൈബി പാപ്പച്ചന് അധ്യക്ഷത വഹിച്ചു.
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് 2023 ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ചത്. ഒരു […]
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. […]
കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകിയെന്ന് വ്യക്തമാക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ പോളിനെ ആന ചവിട്ടി കൊന്നതിനു പിന്നാലെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്ക്കാലികമായി […]
Be the first to comment