കോട്ടയം: വേനൽമഴയിലെ നാശത്തിന് പിന്നാലെ കർഷകരെ വലച്ച് കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ് ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശമുണ്ടായത്. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല് കോടിയിലേറെ രൂപയുടെ നഷ്‌ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ കൃഷി നശിച്ചത്. 241.51 ഹെക്‌ടർ സ്ഥലത്ത് ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. വാഴയ്‌ക്കും നെല്ലിനുമാണ് ഏറ്റവും അധികം നാശം സംഭവിച്ചത്.
176 ഹെക്‌ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. 137 കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്. 541 കർഷകരുടെ ഇരുപത്തിയാറ് ഹെക്‌ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശമുണ്ട്. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. അന്നും നെല്ലിനും വാഴയ്‌ക്കുമാണ് വലിയ നാശം ഉണ്ടായത്.
ഇവയ്ക്കു പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചിട്ടുണ്ട്. ശരാശരി 944.5 മില്ലിമീറ്റർ മഴയാണ് കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി. മഴയിൽ കാര്യമായ വർധന ഇല്ലാത്തത് കൃഷിനാശത്തിന്റെ ആഘാതം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മറ്റു ജില്ലകളേക്കാൽ കുറവ് മഴയാണ് കോട്ടയത്ത് ലഭിച്ചത്. ഓണം വിപണി ഉൾപ്പെടെ ലക്ഷ്യം വച്ചാണ് പലരും കൃഷിയിറക്കിയത്. കർഷകർക്ക് സഹായധനം ഉൾപ്പെടെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും സംസ്ഥാനത്ത് നാളെ (01/08/2024) 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് ക്ലാസുകള്‍, മദ്രസകൾ അടക്കമുള്ള […]
കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ നവംബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ […]
തൃശൂര്‍ : കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേരള ഷോളയാര്‍ ഡാം തുറന്നു. ഇന്ന് രാവിലെ 11ന് ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് […]
Be the first to comment