കോട്ടയം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ വിയോഗവാർത്ത കേരളം കേട്ടിട്ട് ദിവസങ്ങൾ ആയിട്ടില്ല. ഇതിന് പിന്നാലെ കോട്ടയം റെയിൽവേ സ്റ്റേഷനിലെയും മാലിന്യ സംസ്കരണത്തിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. സ്റ്റേഷനിലെയും ഇവരുടെ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ളവയിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ മീനച്ചിലാറിനെ ശ്വാസം മുട്ടിക്കുകയാണ്.
മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ളവ ശുചീകരിക്കാൻ പ്ലാന്റ് സ്ഥാപിച്ചിരുന്നുവെങ്കിലും നിലവിൽ ഇവ പണിമുടക്കിയിരിക്കുകയാണെന്ന് സമീപവാസികൾ പറയുന്നു. ദുർഗന്ധം കാരണം പരാതിയുമായി നാട്ടുകാർ പല തവണ റെയിവേയെ സമീപിച്ചെങ്കിലും ശാശ്വത പരിഹാരത്തിന് ഒരു നടപടിയുമെടുത്തില്ല.‘ശുചിമുറി മാലിന്യങ്ങൾ ശുചീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ച് അധികം വൈകുന്നതിനു മുമ്പേ പണിമുടക്കി തുടങ്ങിയതാണ്. പരാതികൾ വരുമ്പോൾ താൽക്കാലികമായി പ്രശ്നം പരിഹരിക്കുമെങ്കിലും കുറച്ച് ദിവസങ്ങൾക്കകം പ്രവർത്തിക്കാതെയാകും. നിലവിൽ ദുർഗന്ധം കാരണം പ്ലാന്റിന്റെ സമീപത്തേക്ക് അടുക്കാൻ പറ്റാത്ത സാഹചര്യമാണ്’ പ്രദേശവാസികൾ പറയുന്നു.
എന്നാൽ, പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്നത് അടിസ്ഥാനരഹിതമാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ഖരമാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. ഇതിനായി 30 ശുചീകരണത്തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റേഷൻ മാസ്റ്റർ വിജയകുമാർ പറഞ്ഞു.
കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ റെയിൽവേ പോലീസ് പിടികൂടി. കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (43) നെയാണ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ […]
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കാനൊരുങ്ങുന്നു. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഒന്നാം പ്രവേശനകവാടത്തിൽ നിന്നുള്ള മേൽപാലത്തിന്റെ നിർമാണം, ഒന്നാം പ്ലാറ്റ്ഫോമിലെ ട്രാക്ക് നവീകരണം, രണ്ടാം പ്രവേശനകവാടത്തിന്റെ നിർമാണ ജോലികൾ, കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം എന്നിവയാണ് നടക്കുന്നത്. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒന്നാം പ്ലാറ്റ്ഫോമിലെ ട്രാക്ക് നവീകരണം. […]
Be the first to comment