
ഏറ്റുമാനൂർ: പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിലൂടെ വാഹനങ്ങളെ പേടിക്കാതെ ഇനി നടക്കാം. റോഡിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു. ആദ്യഘട്ടമായി പട്ടിത്താനം മുതൽ പാറേക്കണ്ടം ജംഗ്ഷൻ വരെയുള്ള 1.8 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മാണ പ്രവർത്തനം. അഞ്ചരക്കോടിയോളം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നടപ്പാതയ്ക്കൊപ്പം സെൻട്രൽ ജംഗ്ഷനിലെ ഓട നവീകരണവും ഉണ്ടാകും.
പാതയുടെ ഇരുവശവും പുല്ലും കാടും വളർന്നിരുന്നു. ഇഴജന്തുക്കളുടെ ശല്യവും കാൽനടയാത്രികരെ ഭയപ്പെടുത്തിയിരുന്നു. റോഡിന് ഇരുവശവും താഴ്ന്ന ഭാഗമായതിനാൽ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപവും വ്യാപകമായി. കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. തുടർന്ന് പേവ്മെന്റ് ടൈലുകൾ സ്ഥാപിക്കും.
പാറേക്കണ്ടം മുതൽ പൂവത്തുംമൂട് വരെയുള്ള ഭാഗത്ത് രണ്ടാംഘട്ടമായി നടപ്പാത നിർമ്മിക്കും. ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾ ചെയ്യാനുണ്ട്. ഇത് പൂർത്തിയാക്കിയശേഷം നടപ്പാത നിർമ്മാണം ആരംഭിക്കും.
Be the first to comment