കൊച്ചി: ചലച്ചിത്ര നടന് കൊച്ചിന് ഹനീഫയുടെ സഹോദരന് അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന് മസൂദ് (72) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിലാണ് ഖബറടക്കം.
അതിരമ്പുഴ: അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (63) (വാവച്ചൻ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും. ഭാര്യ: മേരി, മക്കൾ: ജോബിൻ, ദീപ.
മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്. മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, […]
കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
Be the first to comment