കൊച്ചി:കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്.
കേരളസഭ സംസ്ഥാന തലത്തിലും രൂപത, ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഹരിതശീല പ്രയത്നങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു.
ഹരിതശീല വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍
1. 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഹരിത ചട്ടങ്ങള്‍ പാലിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക.
2. ഇടവകകളും സ്ഥാപനങ്ങളും ഗ്രീന്‍ ഓഡിറ്റ് നടത്തുകയും, ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക.
3. എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇടവകകളും ആഗോള സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ ‘ലൗദാത്തോ സി ആക്ഷന്‍ പ്ലാറ്റ്ഫോമില്‍’ അംഗമാകുകയും തുടര്പ്രവര്ത്ത നങ്ങളുടെ ഭാഗമാകുകയും ചെയ്യുക.
2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെ റീജിയണല്‍, രൂപതാ തലങ്ങളില്‍ ഇടവകകളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേക്ക് മാറുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കും. 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം നമ്മുടെ നാട്ടില്‍ പോലും പ്രകടമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരള മെത്രാന് സമിതി കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ താൻ സജീവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആലപ്പുഴയിലെ ജനങ്ങൾ ജയിപ്പിച്ചു വിട്ടയാളാണ് താൻ. സജീവമാകുന്നത് ഏതെങ്കിലും കസേര നോക്കിയല്ല. പൂർണമായും പ്രവർത്തിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയെ താഴേയിറക്കാനെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. ഇനിയും സജീവമായി ഉണ്ടാകും. പി. എം. ശ്രീ നടപ്പാക്കുന്നത് കേരളത്തിൽ […]
ദില്ലി: അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രമറുപടി. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സംസ്ഥാനം അപേക്ഷയിൽ ഉന്നയിക്കുന്ന […]
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് […]
Be the first to comment