
മലയാള വർഷം അഥവാ കൊല്ലവർഷം 1199 ന് ഇന്ന് അവസാനിക്കുന്നതോടെ മലയാളത്തിന് നാളെ മുതൽ പുതിയ നൂറ്റാണ്ട്. നാളെ മുതൽ കൊല്ലവർഷം 1200 ആരംഭിക്കും.
കൊല്ലവർഷം എന്നും മലയാള വർഷം എന്നും അറിയപ്പെടുന്ന കേരളത്തിന്റേതു മാത്രമായ ഒരു കാലഗണനാരീതിയാണിത്. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലം വർഷം കണക്കാക്കുന്നത്. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് ഈ കലണ്ടർ തുടങ്ങിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Be the first to comment