അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന് ‘പ്രയുക്തി’ ജോബ് ഡ്രൈവ് നടത്തുന്നു.
കേരളത്തിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികളിലേക്കും, പ്രമുഖ സഹകരണ സൊസൈറ്റിയിലേക്കും. ഫിനാൻഷ്യൽ സ്ഥാപനത്തിലേക്കും പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം.
ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/pUhev എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ 22ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് model career centre Kottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481- 2731025, 8075164727.
അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറി. വൈകുന്നേരം 5:15 ന് വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ.അലക്സ് വടശ്ശേരി സി ആർ എം, ഫാ ടോണി കോയിൽ പറമ്പിൽ, […]
അതിരമ്പുഴ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ പതാക ഉയർത്തി. അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരകുഴി,രാജു ഞരളികോട്ടിൽ, ജോജി വട്ടമല, ജോസഫ് എട്ടുകാട്ടിൽ ,മത്തായി […]
അതിരമ്പുഴ: വ്യവസായ വകുപ്പിൻ്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ വച്ചാണ് ശില്പശാല സം ഘടിപ്പിച്ചിരിക്കുന്നത്. കച്ചവട, സേവന ഉത്പാദന സംരംഭങ്ങൾ തുടങ്ങുവാൻ ലഭ്യമായ വിവിധ വകുപ്പുകളുടെ പദ്ധതികൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ […]
Be the first to comment