തൃശൂർ: വാട്ട്സ്ആപ്പിലൂടെ ‘ഗോൾഡ്മാൻ സാച്ച്‌സ്’ എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ‘ഗോൾഡ് മാൻ സാച്ച്‌സ്’ കമ്പനിയിൽ ഉന്നതജോലി ഉള്ളവരാണെന്നും ട്രേഡിംഗ് ടിപ്പ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ് സംഘം വാട്ട്സാപ്പിലൂടെ പരിചയപ്പെട്ടത്. പല ഘട്ടങ്ങളിലായി അരക്കോടിയോളം രൂപ നിക്ഷേപിച്ച യുവതിക്ക് കൂടുതൽ വിശ്വാസം തോന്നിപ്പിക്കുന്നതിനായി ഒരു തുക ലാഭവിഹിതമെന്ന പേരിൽ കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620 രൂപയാണ് യുവതി നിക്ഷേപിച്ചത്.
ചതി മനസിലാക്കിയ യുവതി തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പ്രതികളേയും പിടികൂടിയത്. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുറഹ്മാൻ (25), എടക്കോട് സ്വദേശി സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി ജിത്തു കൃഷ്ണൻ (24), കാട്ടിപ്പറത്തി സ്വദേശി രോഷൻ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡി സി ആർ ബി എ സി പി മനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ സുധീഷ് കുമാർ, സബ് ഇൻസ്‌പെക്ടർമാരായ കെ ശ്രീഹരി, കെ ജയൻ, അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർമാരായ വിനു പി കുര്യാക്കോസ്, എ ശുഭ, സിവിൽ പൊലീസ് ഓഫീസർമാരായ വി ബി അനൂപ്, അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആർ അഖിൽ, കെ അനീഷ്, വിനോദ് ശങ്കർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്ഷം ഇതുവരെ സൈബര് തട്ടിപ്പിലൂടെ കവര്ന്നത് 635 കോടി രൂപ. ഒക്ടോബര് 28 വരെയുള്ള കണക്കനുസരിച്ച് ഓണ്ലൈന് ട്രേഡിങ്, തൊഴില് വാഗ്ദാനം തുടങ്ങി വിവിധ പേരുകളില് നടത്തിയ തട്ടിപ്പില് കര്ഷകര് മുതല് ഐടി പ്രൊഫഷണലുകള് വരെ വീണതായി കേരള പോലീസിന്റെ സൈബര് അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്ട്ടില് […]
മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്. വെടിവെയ്പിനു പിന്നാലെ പ്രതികൾ മുംബൈയിൽനിന്നു ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. […]
പശ്ചിമബംഗാളില് നിന്ന് വിദ്യാര്ഥിനികളെ കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികള് കൊച്ചിയില് പിടിയില്. ചെങ്ങമനാട് പുറയാര് ഗാന്ധിപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള് താമസിക്കുന്ന ടെന്ഡില് സ്കൂള് വിദ്യാര്ഥിനികളെയെത്തിച്ച ബിഹാര് സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്കൂള് യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയും താമസ സ്ഥലത്ത് എത്തിച്ച രണ്ട് ബിഹാര് സ്വദേശികളെ […]
Be the first to comment