ഇടുക്കി:ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഭീമമായ തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനു പകരം ചില പ്രത്യേക മത വിഭാഗങ്ങ ളില്‍ പെട്ടവര്‍ക്ക് മാത്രമായി കൊടുക്കുകയും ക്രൈസ്തവ സമൂഹത്തിന് നീതി നിഷേധിക്കുകയും ചെയ്യുന്ന തിനെതിരെ സമുദായ അംഗങ്ങള്‍ക്കിടയില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പുവരുത്തുവാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
സാമ്പത്തിക പാക്കേജുകളും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സ്കോളര്‍ഷിപ്പുകളും ആയി സാമൂഹികവും സാമ്പത്തികവുമായി സമുദ്ധരിക്കപ്പെടേണ്ട ഒരു ജനവിഭാ ഗത്തിന്റെ അവകാശങ്ങളാണ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവയ് ക്കുന്നതിലൂടെ തടസപ്പെടുത്തുന്നത്. റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തിലുള്ളവരുമായി ചര്‍ച്ചചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനവ്യാപകമായി സമരപരിപാടികള്‍ക്ക് രൂപം നല്‍കേണ്ടി വരുമെന്ന് ജാഗ്രത സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഇരട്ടയാര്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ ഫാ. ജോസ് കരിവേലിക്കല് അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ മീഡിയ കമ്മീഷന് ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിനോയി മഠത്തില്‍, ജോര്‍ജ് കോയിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിബി വലിയമറ്റം,സനീഷ് തോമസ്, മാത്തുക്കുട്ടി കുത്തനാപള്ളിയില്‍, ബിജു തോവാള, ജിജി അബ്രഹാം, സിജോ ഇലന്തൂര്‍, ജോഷി എമ്പ്രയില്‍, ഷീല മാത്യു, സന്തോഷ് ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ […]
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സമദൂരമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ആർക്കും പിന്തുണ നൽകുന്നില്ല. ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാമെന്ന് പ്രവർത്തകരെ അറിയിച്ചതായി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കല്‍ പറഞ്ഞു. വനം, വന്യജീവി പ്രശ്നത്തില്‍ സർക്കാർ കുറച്ചുകൂടി ഉണർന്ന് പ്രവർത്തിക്കണം. ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കരുതുന്നില്ല. […]
Be the first to comment