
ഒരു അസുഖവുമായി ഡോക്ടറുടെ അടുത്ത് ചെന്നാല്‍ ആദ്യത്തെ ഉപദേശം ഈ തടിയൊന്ന് കുറയ്ക്കാന്‍ ആയിരിക്കും. ഇതിന് പിന്നാലെ തുടങ്ങും ജിമ്മിലെ കഠിനാധ്വാനം. എന്നാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റ് കൂടി പരിശീലിക്കേണ്ടത് പ്രധാനമാണ്. അതിന് ആദ്യ പടി പഞ്ചസാര ഒഴിവാക്കുക എന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം പൊണ്ണത്തടി കൂടാനും നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്താനും കാരണമാകും.
അപ്പോള്‍ പിന്നെ പഞ്ചസാരയ്ക്ക് പകരക്കാരന് ആര് എന്ന ചോദ്യമുണ്ടാകും. പഞ്ചസാരയുടെ സ്ഥാനത്ത് ഭക്ഷണത്തില്‍ നിങ്ങള്‍ക്ക് തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. നിരവധി ആരോഗ്യഗുണങ്ങളുടെ തേനിനെ ആയുര്‍വേദത്തില്‍ അമൃതം എന്നും വിശേഷിപ്പിക്കാറുണ്ട്. തേന്‍ ഡയറ്റില്‍ ചേര്‍ക്കുന്ന ശീലം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അധിക കൊഴുപ്പിനെ കത്തിക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
തേനില്‍ ധാരാളം ഫ്ലവൊനോയിഡുകളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയെക്കാള്‍ ഗ്ലൈസെമിക് സൂചിക കുറവായതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന പേടിയും വേണ്ട. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതും മധുരത്തോടുള്ള ആസക്തിയും കുറയാനും ഈ ശീലം സഹായിക്കും. ഊര്‍ജ്ജം നിലനിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗം കൂടിയാണ് തേന്‍.
തേനിന്റെ സൈഡ് ഇഫക്ട്സ്
ആരോഗ്യഗുണങ്ങള്‍ നിരവധി ആണെങ്കിലും ചില ദോഷവശങ്ങള്‍ കൂടി തേനിന് ഉണ്ട്. കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കുമെങ്കിലും തേനിന് കലോറി അളവ് കൂടുതലാണ്. കൂടാതെ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇത് ഒരു പക്ഷേ മരണകാരണമായേക്കാം. മറ്റ് ചിലര്‍ക്ക് തേന്‍ അലര്‍ജി ഉണ്ടാക്കിയേക്കാം.
Be the first to comment