കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍-കോര്‍പ്പറേറ്റ് – റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കോട്ടയത്ത് ‘റബര്‍ കര്‍ഷക കണ്ണീര് ജ്വാല’ എന്ന പേരില്‍ വമ്പിച്ച റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
വോട്ടിലൂടെ പ്രതികരിക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് മടിയില്ലെന്നും കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കണ്ണീര് ജ്വാല’ ഉദ്ഘാടനം ചെയ്ത് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് വില ഉയര്‍ത്തി പിന്നീട് വിലയിടിച്ച് കര്‍ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ കര്‍ഷകര്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറക്കുമതി മാനദണ്ഡങ്ങള്‍ പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുകയും ഇറക്കുമതിയ്ക്ക് കുറഞ്ഞ ഇറക്കുമതി തുക പ്രഖ്യാപിക്കുകയും വേണം, ആഭ്യന്തര റബര്‍ സംരഭങ്ങള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കണം, റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരി ക്കണം, റബറിന് 250 രൂപ പ്രകടന പത്രികയില്‍ ഉറപ്പുനല്‍കി അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം പാലി ക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധ സമ്മേളനം മുന്നോട്ടുവച്ചു.
മാര്‍ക്കറ്റ് വിലയിരുത്തി കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുക്കുകയും കര്ഷകന് റബറിന് ന്യായവില ലഭ്യമാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിക്കേണ്ട റബര്‍ ബോര്‍ഡ് നിഷ്ക്രിയമായി നിലകൊള്ളുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.കോട്ടയം കളക്ടറേറ്റ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ലൂര്‍ദ് ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെല്പൂര പറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് റബര്‍ ബോര്‍ഡ് പടിക്കല്‍ എത്തിചേര്‍ന്ന് ‘പ്രതിഷേധ ജ്വാല’ തെളിയിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ഡോ. കെ.എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, രൂപതാ ഡയറക്ടര്‍മാരായ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, റവ. ഡോ. മാത്യൂ പാലക്കുടി, ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍, ഇമ്മാനുവല്‍ നിധീരി, ബേബി കണ്ടത്തില്‍, തമ്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനു ഡൊമിനിക്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ആന്‍സമ്മ സാബു, ജേക്കബ് നിക്കോളാസ്, പിയൂസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, അഡ്വ. മനു വരാപ്പള്ളി, ബിജു ഡൊമിനിക്, രാജീവ് തോമസ് എന്നിവര്‍ നേതൃത്വം നല്കി.
ലണ്ടന്‍: ലോകത്തിലെ വിദ്യാഭ്യാസനഗരമെന്നു ആഗോള പ്രശസ്തിയാര്‍ജ്ജിച്ച യുകെയിലെ കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍. അതും കേരളത്തിന്റെ അക്ഷരനഗരിയെന്നു പേരുകേട്ട കോട്ടയംകാരന് എന്നു കേള്‍ക്കുമ്പോള്‍ ഇരട്ടിമധുരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൗണ്‍സിലറും കഴിഞ്ഞ ഒരു വര്‍ഷമായി ഡെപ്യുട്ടി മേയറുമായി സ്വന്തം വ്യക്തിത്വം കേംബ്രിഡ്ജ് സമൂഹത്തില്‍ മാത്രമല്ല ക്രിമിനില്‍ ഡിഫന്‍സ് സോളിസിറ്റര്‍ […]
ഈരാറ്റുപേട്ട :ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും .10 ഗ്രാം […]
അതിരമ്പുഴ : സംസ്ഥാന കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിശ്ചയദാർഢ്യത്തെ അനുകൂലിച്ചു അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂൾ. ഇന്ന് സ്കൂളിൽ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് സൈനി പി മാത്യു ഒളിപിക്സിനെ വരവേൽക്കുന്നതിനും ഒളിപിക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് […]
Be the first to comment