കോട്ടയം: വൈക്കത്തഷ്ടമി സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവംബർ 12മുതൽ 23വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്നിരക്ഷസേന, എക്സൈസ് വിഭാഗങ്ങളുടെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 550 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. 45 സ്ഥിരം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സിസിടിവികളും ഹൈമാസ്റ്റ് ലൈറ്റുകളും നന്നാക്കും.
കായലോര ബീച്ചിൽ ബാരിക്കേഡ് ഉണ്ടാകും. ജലഗതാഗതവകുപ്പ് സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തും. തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. കെഎസ്ആർടിസി അധികസർവീസുകൾ നടത്തും. ഇ-ടോയ്ലറ്റ് സംവിധാനമൊരുക്കും.
സി കെ ആശ എംഎൽഎ അധ്യക്ഷയായ യോഗത്തിൽ കലക്ടർ ജോൺ വി സാമുവൽ, നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈസ്ചെയർമാൻ പി ടി സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി, പാലാ ആർഡിഒയുടെ ചുമതലയുള്ള എം അമൽ മഹേശ്വർ, അഡീഷണൽ എസ്പി വിനോദ് പിള്ള, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, തഹസീൽദാർ എ എൻ ഗോപകുമാർ, നഗരസഭാംഗം ഗിരിജ കുമാരി, ദേവസ്വം കമീഷണർ കെ ആർ ശ്രീലത, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമീഷണർ എം ജി മധു, അസിസ്റ്റന്റ് എൻജിനീയർ സി ജെസ്ന, ഭക്ഷ്യസുരക്ഷാ ഓഫീസർ നീതു രവികുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി വി നാരായണൻ നായർ, എന്നിവർ പങ്കെടുത്തു.
കോട്ടയം: വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമെന്ന് മന്ത്രി വിഎൻ വാസവൻ. വ്രതം നോക്കുന്ന എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്നും ജാതി വിവേചനം ഈ കാലഘട്ടത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്. വൈക്കം […]
പത്തനംതിട്ട: ശബരിമല റോപ് വേയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ്പ് വേ സംവിധാനത്തിന് താമസിയാതെ അനുമതി ലഭിക്കും. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ മണ്ഡല, മകരവിളക്ക് തീർത്ഥാടനകാല ഒരുക്കങ്ങൾ […]
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ […]
Be the first to comment