കണ്ണൂര്‍:മുനമ്പം പ്രശ്നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല.
മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടി തന്റെ അവസാന തുള്ളി രക്തംവരെ ചിന്തിയ മഹാത്മാവിന്റെ ഈ സ്ക്വയറില്‍ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം ഇവിടെയുള്ള മതസൗഹാര്‍ദ്ദം നിലനി ര്‍ത്തേണ്ടതുണ്ടെന്നും ബിഷപ് കുട്ടിച്ചേര്‍ത്തു.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരമെന്നും രൂപത സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു.
ഗാന്ധി സര്‍ക്കിളില്‍ നടന്ന പ്രതിഷേധ ജ്വാലയ്ക്ക് കെഎല്‍ സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ഗോഡസണ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന് ആമുഖഭാഷണത്തിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്കി.
കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, പൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, ഫൊറോന വികാരി ജോയ് പൈനാടത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം. വഖഫായാണ് ഭൂമി നല്‍കിയതെന്നാണ് ഉടമ പറയുന്നത്. മുനമ്പം കേസില്‍ സിദ്ദിഖ് സേഠിന്റെ കുടുംബം കക്ഷി ചേരും. കേസ് പരിഗണിക്കുന്നത് വഖഫ് ട്രിബ്യൂണല്‍ അടുത്ത മാസം ആറിലേക്ക് മാറ്റി. മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്നാണ് ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ വാദം. സര്‍ക്കാരും […]
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുന്നണികൾക്കുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക. മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയൽ, കേരളത്തിലെ മതേതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം സമരം വീണ്ടും ശക്തമാക്കാൻ ആണ് മുനമ്പം സമരസമിതിയുടെ […]
മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി […]
Be the first to comment