തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്‍ന്നാണിത്.

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്‍ന്നാണിത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു.
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.
പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന് അംഗം എന്‍. സുനന്ദ നല്കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് […]
ന്യൂഡല്‍ഹി: യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. […]
സാങ്കേതികവിദ്യ മേഖലയില്‍ ചൈന-അമേരിക്ക പോരിന് പുതിയ തലം തുറക്കുന്നു. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായി ചൈനയുടെ പുതിയ ഉത്തരവ്. രാജ്യത്ത് ലഭ്യമാകുന്ന ആപ്പ് സ്റ്റോറില്‍ നിന്ന് വാട്സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ചൈന ഉത്തരവിട്ടു. ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍ […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment