ഒന്നാം തീയതി ശമ്പളം നൽകണമെന്നാവശ്യപ്പെട്ടവരുടെ ശമ്പളം വൈകും; പ്രതികാര നടപടിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഒന്നാം തീയതി ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്കെതിരേ പ്രതികാര നടപടിയുമായി കെഎസ്ആർട്സി. സമരം ചെയ്തവർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം വൈകിപ്പിക്കാനാണ് നിർദേശം. സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബില്‍ പ്രത്യേകം തയാറാക്കാനാണ് ഉത്തരവ്. സമരം ചെയ്ത ദിവസത്തെ ഡയസ്നോണിന് പുറമെയാണ് ഒരുമാസത്തെ ശമ്പളം ഒന്നാകെ വൈകിപ്പിക്കുന്നത്.

പണിമുടക്കിയവരുടെ ശമ്പള ബിൽ പ്രത്യേകം തയാറാക്കാനാണ് ചീഫ് അക്കൗണ്ട് ഓഫീസറുടെ നിർദേശം. സ്പാർക്ക് സെല്ലിന്‍റെ അനുമതി ലഭിച്ച ശേഷമേ പണിമുടക്കിയവരുടെ ശമ്പളം അനുവദിക്കാവൂ എന്നും യൂണിറ്റ് അധികാരികൾക്കും സോണൽ മേധാവികൾക്കും രേഖാമൂലം നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ പണിമുടക്കിയവരുടെ ശമ്പളം വൈകുമെന്ന് ഉറപ്പായി.

Be the first to comment

Leave a Reply

Your email address will not be published.


*